Latest NewsKeralaNattuvarthaNewsIndia

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്, അല്ലെങ്കില്‍ ഞാൻ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ: യൂസഫ് അലി

കൊച്ചി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് എം എ യൂസഫ് അലി. സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം എപ്പോഴും കേരളത്തില്‍ തന്നെ നിക്ഷേപിക്കുമെന്നും, നിഷേപം നടത്തുമ്പോള്‍ പല വിവാദങ്ങളുമുണ്ടാവുമെന്നും യൂസഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

Also Read:‘ബിനീഷിന് നീതി ലഭിക്കും, കൂടുതൽ സൂര്യപ്രഭയോട് കൂടി തിരിച്ചുവരും’: പി.സി ജോർജ്

‘നിയമത്തിനനുസരിച്ച്‌​ പ്രവര്‍ത്തിക്കുന്നവര്‍ ആരേയും ഭയപ്പെടേണ്ടതില്ല. കേരളത്തില്‍ ആളുകള്‍ക്ക്​​ ജോലി നല്‍കേണ്ടത്​ എന്റെ കൂടി കടമയാണ്​. അതിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാറിന്​ നല്‍കി തനിക്ക്​ ഒഴിഞ്ഞു മാറാനാവില്ല. കേരളം എന്‍റെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കും’, യൂസഫ് അലി പറഞ്ഞു.

‘രാജ്യമാകെ നിക്ഷേപ സൗഹൃദമായി കൊണ്ടിരിക്കുകയാണ്. കേരളവും നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കില്‍ താന്‍ കേരളത്തില്‍ നിക്ഷേപം നടത്തില്ലല്ലോ. കേരളവും ഇന്ത്യയും വികസിക്കണം’, യൂസഫലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button