ThiruvananthapuramKeralaNattuvarthaLatest NewsIndiaNewsCrime

നാഗാലാൻഡിലെ സിവിലിയൻ കൊലപാതകം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? എന്ന് ചോദിച്ച രാഹുൽ ഗാന്ധി സർക്കാർ ശരിയായ മറുപടി നൽകണമെന്നും പറഞ്ഞു

ഡൽഹി : നാഗാലാൻഡിലെ സിവിലിയൻ കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. നാഗാലാൻഡിലെ മോൺ ജില്ലയിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read : ശൈത്യകാല അവധി: യുഎഇയിലെ സ്‌കൂളുകൾ 9 ന് അടയ്ക്കും

‘ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്? എന്ന് ചോദിച്ച രാഹുൽ ഗാന്ധി സർക്കാർ ശരിയായ മറുപടി നൽകണമെന്നും പറഞ്ഞു. ഇത് ഹൃദയഭേദകമാണ്. കേന്ദ്ര സർക്കാർ ശരിയായ മറുപടി നൽകണം. നമ്മുടെ സ്വന്തം നാട്ടിൽ സിവിലിയന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോൾ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?’ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ്ങിനും തിരു ഗ്രാമത്തിനും ഇടയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ ഒരു സൈനികനും13 ഗ്രാമവാസികളും കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വിഷയം അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button