MollywoodLatest NewsKeralaCinemaNewsEntertainment

‘തമാശയ്ക്ക് ചെയ്തതാണ്, ലാലേട്ടനോടും ഫാൻസിനോടും ക്ഷമ ചോദിക്കുന്നു’: മരക്കാർ വ്യാജന്‍ പ്രചരിപ്പിച്ച യുവാവിന്റെ വിശദീകരണം

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അറസ്റ്റിലായ കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ്. ഫാൻ ഫൈറ്റിന് വേണ്ടി തമാശയ്ക്ക് ചെയ്തതാണ്. എന്നാൽ അത് ഇത്രയധികം കുഴപ്പങ്ങൾക്ക് കാരണമാകും എന്ന് താൻ കരുതിയിരുന്നില്ല. മോഹൻലാലിനോടും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനോടും മോഹൻലാൽ ആരാധകരോടും മാപ്പ് അപേക്ഷിക്കുന്നു എന്ന് നസീഫ് അറിയിച്ചു.

Also Read:കോവിഡ് വാക്സിൻ എടുക്കുന്നവർക്ക് ​​ 50,000 രൂപയുടെ ഫോൺ: വമ്പൻ ഓഫറുമായി നഗരസഭ

‘ഇന്നലെ ടെലിഗ്രാം ഉപയോഗിക്കുന്നതിന് ഇടയിൽ മരക്കാറിന്റെ ഒരു പ്രിന്റ് കൈയിൽ കിട്ടി. ഞങ്ങൾ പ്ലസ് ടു സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പുണ്ട്. സിനിമ കമ്പനി എന്നാണ് ആ ഗ്രൂപ്പിന്റെ പേര്. സുഹൃത്തിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചുമ്മാ ആ പ്രിന്റ് ഞാൻ ആ ഗ്രൂപ്പിൽ അയച്ചതാണ്. ഫാൻ ഫൈറ്റിന്റെ പേരിൽ. സുഹൃത്ത് അത് സ്ക്രീൻഷോട്ട് എടുത്ത് മറ്റു ചില സുഹൃത്തുകൾക്ക് അയച്ചു. അത് കുറച്ച് പ്രശ്നമായിരിക്കുകയാണ്. അതിന് ക്ഷമ ചോദിക്കാൻ ആണ് ഈ ലൈവ്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. തമാശയ്ക്ക് ചെയ്തതാണ്. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുൻപും ഇത്തരം ലിങ്കുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഞാൻ അത് ഡൗൺലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ പോയിട്ടില്ല. ഇത് ഒരു തമാശയ്ക്ക് ചെയ്തതാണ്. എന്നോട് ക്ഷമിക്കുക. ലാലേട്ടനോടും ലാലേട്ടൻ ഫാൻസിനോടും ആന്റണി പെരുമ്പാവൂരിനോടും ക്ഷമ ചോദിക്കുന്നു’, യുവാവ് പറഞ്ഞു.

Also Read:ഹിന്ദുസ്ഥാന് പകരം ഭാരത് എന്ന് പറയണം, വന്ദേ മാതരം മതവിരുദ്ധമാണ്, ആലപിക്കില്ല: എംഎല്‍എ അഖ്തറുല്‍ ഇമാന്‍

ടെലിഗ്രാമിലെ സിനിമ കമ്പിനിയെന്ന ഗ്രൂപ്പിലൂടെയാണ് ഇയാൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണം എന്ന് പറഞ്ഞായിരുന്നു ഇയാൾ ടെലഗ്രാമിലൂടെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചത്. തുടർന്ന് ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button