Latest NewsNews

കോവിഡ് വാക്സിൻ എടുക്കുന്നവർക്ക് ​​ 50,000 രൂപയുടെ ഫോൺ: വമ്പൻ ഓഫറുമായി നഗരസഭ

രാജ്​കോട്ട് ​: ആളുകൾക്കിടയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ വമ്പൻ ഓഫറുമായി രാജ്​കോട്ട്​ നഗരസഭ. . വാക്​സിന്‍റെ രണ്ടാം ഡോസ്​ സ്വീകരിക്കുന്നവരിൽ നിന്ന്​ നറുക്കെടുക്കുന്ന ​ ഒരാൾക്ക്​​ 50,000 രൂപയുടെ സ്​മാർട്ട്​ഫോൺ നൽകുമെന്നാണ്​ പ്രഖ്യാപനം. ഡിസംബർ നാലിനും 10നും ഇടക്ക്​ വാക്സിൻ സ്വീകരിക്കുന്നവർക്കാണ് അവസരം. മെഗാ വാക്​സിനേഷൻ ക്യാമ്പിലേക്ക്​ ആളുകളെ എത്തിക്കാനാണ്​ ഈ നീക്കം.

Read Also  :  സ്ത്രീ ഒരു സ്വത്തല്ല, വിവാഹത്തിന് സ്ത്രീയുടെ സമ്മതം വാങ്ങണം: സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് താലിബാന്‍

മെഗാ വാക്​സിനേഷൻ ഡ്രൈവിന്റെ ദിവസങ്ങളിൽ 22 ആരോഗ്യ കേന്ദ്രങ്ങളും 12 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ പേർക്ക്​ വാക്​സിൻ നൽകുന്ന ആരോഗ്യ കേന്ദ്രത്തിന്​ 21,000 രൂപയും നൽകും. രാജ്​കോട്ടിൽ ഇനി 1.82 ലക്ഷം ആളുകൾ രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button