KeralaCinemaMollywoodLatest NewsNews

മരക്കാറിന്റെ വ്യാജപതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചു: കാഞ്ഞിരപ്പള്ളി സ്വദേശി നസീഫ് പിടിയിൽ

കോട്ടയം : മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ പ്രചരിപ്പിച്ചയാളെ പിടികൂടി പോലീസ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്നയാളെയാണ് പോലീസ് പിടികൂടിയത്.

ടെലഗ്രമിലെ സിനിമ കമ്പിനിയെന്ന ഗ്രൂപ്പിലൂടെയാണ് ഇയാൾ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നല്ല ക്ലാരിറ്റിയുള്ള വീഡിയോയാണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണം എന്ന് പറഞ്ഞായിരുന്നു ഇയാൾ ടെലഗ്രാമിലൂടെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചത്.

Read Also  :  കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്, അല്ലെങ്കില്‍ ഞാൻ ഇവിടെ നിക്ഷേപം നടത്തില്ലല്ലോ: യൂസഫ് അലി

തുടർന്ന് ഇയാളെ സൈബർ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ എരുമേലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മൊബൈൽ കടയുടമയാണ് നസീഫ്.മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button