AustraliaLatest NewsNewsInternational

ഭീതിപടർത്തി ഒമിക്രോൺ: സിഡ്നിയിൽ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്നിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു. ക്വീൻസ്‌ലൻഡിൽ ഒരാൾക്കും, ന്യൂസൗത്ത് വെയ്‌ൽസിൽ കുറഞ്ഞതു 15 പേർക്കെങ്കിലും നേരത്തെ കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചിരുന്നതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

പ്രാദേശികമായി സിഡ്നിയിലെ അഞ്ചിലധികം ആളുകൾക്ക് വൈറസ് സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കൂളുകളിൽനിന്നും ജിംനേഷ്യത്തിൽനിന്നുമാണ് നഗരത്തിൽ പുതിയ കോവിഡ് വകഭേദം വ്യാപിച്ചതെന്നാണ് നിഗമനം. ദോഹയിൽനിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശികളിൽനിന്നാണ് ഓസ്ട്രേലിയയിൽ വൈറസ് വ്യാപിച്ചതെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button