Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ഡിസംബർ 5 വരെ രേഖപ്പെടുത്തിയത് 5.66 ദശലക്ഷത്തോളം സന്ദർശനങ്ങൾ

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ ഡിസംബർ 5 വരെ സന്ദർശനത്തിനെത്തിയത് 45.66 ദശലക്ഷത്തോളം പേർ. ഒക്ടോബർ 1 മുതൽ ഡസംബർ 5 വരെ എക്‌സ്‌പോ വേദിയിൽ മൊത്തം 5,663,960 ടിക്കറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തിയതായി എക്‌സ്‌പോ അധികൃതർ അറിയിച്ചു.

Read Also: എല്ലാ രംഗത്തും ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി കരുത്തറിയിച്ച് ഇന്ത്യ

ഒക്ടോബർ, നവംബർ മാസങ്ങളിൽ, പ്രസിഡന്റുമാർ, രാഷ്ട്രത്തലവൻമാർ, പ്രധാനമന്ത്രിമാർ, മന്ത്രിമാർ എന്നിവരുൾപ്പെടെ 5,383 ഗവൺമെന്റ് നേതാക്കൾ എക്‌സ്‌പോ വേദി സന്ദർശിച്ചു. വെർച്വൽ സന്ദർശകരുടെ എണ്ണം 25 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

നിരവധി സംഗീത- സാംസ്‌കാരിക പരിപാടികളാണ് കഴിഞ്ഞ വാരാന്ത്യത്തിൽ എക്‌സ്‌പോ വേദിയിൽ അരങ്ങേറിയത്. നിരവധി പ്രശ്‌സതരും താരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എക്‌സ്‌പോ വേദിയിൽ എത്തിയിരുന്നു,

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്‌സ്‌പോ വേദി സന്ദർശിക്കുന്നതിനായുള്ള നവംബർ വീക്ക് ഡേ പാസിന്റെ വിൽപ്പന വർധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.

Read Also: ശബരിമല തീർത്ഥാടനം: ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button