KottayamNattuvarthaLatest NewsKeralaNews

കൂ​ട്ടി​ക്ക​ൽ മേ​ഖ​ല​യി​ൽ കനത്ത മ​ഴ : ഒ​ക്ടോ​ബ​റി​ലെ പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ മ​ഴ​യെന്ന് നാ​ട്ടു​കാ​ർ

ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ

കോ​ട്ട​യം: കൂ​ട്ടി​ക്കൽ മേ​ഖ​ല​യി​ൽ കനത്ത മ​ഴ. ച​പ്പാ​ത്തി​ന് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കുകയുണ്ടായി. ഇ​ന്നലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ശ​ക്ത​മാ​യ മ​ഴ ഉണ്ടായത്.

ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ന് സ​മാ​ന​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തുടർന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടി​ക്ക​ലി​ൽ എ​ത്തി. ഇ​ടു​ക്കി ഉ​റു​മ്പി​ക്ക​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ടി​യ​താ​യും സം​ശ​യ​മു​ണ്ട്. മണിമലയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറഞ്ഞു.

Read Also : റവ കൊണ്ട് ഒരു അടിപൊളി ദോശ

കൊക്കയാര്‍, കൂട്ടിക്കൽ പഞ്ചായത്തിലെ ആറ്റുതീരത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളൊക്കെ ആശങ്കയിലാണ്. കൂട്ടിക്കൽ ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button