ThiruvananthapuramLatest NewsKeralaNattuvarthaNews

ബാബരി മസ്ജിദ് ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും

തിരുവനന്തപുരം: ഡിസംബര്‍ 6 മതേതര ഇന്ത്യയുടെ മുഖത്തേല്‍പ്പിച്ച കറുത്ത പാട് മനുഷ്യനുള്ളിടത്തോളം നിലനില്‍ക്കുമെന്ന് കെടി ജലീല്‍ എംഎൽഎ. ബാബരി മസ്ജിദിന്റെ താഴികക്കുടം ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിര്‍വികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്നും കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അയോധ്യയിലെ പള്ളി തകര്‍ക്കാന്‍ ഓടിക്കൂടിയ വര്‍ഗ്ഗീയവാദികളെ തടഞ്ഞു നിര്‍ത്തി ‘നിങ്ങള്‍ ആ മന്ദിരം തകര്‍ക്കരുതെന്ന്’ വിളിച്ചു പറഞ്ഞ മഹന്ത്‌ലാല്‍ ദാസ് എന്ന സന്യാസിവര്യന്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളില്‍ അലയടിക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

ആര്‍എസ്എസിന്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരായ ഡോ. ആര്‍എസ് ഷര്‍മ്മയും, ഡോ. റൊമീല ഥാപ്പറും, ഡോ. ഇര്‍ഫാന്‍ ഹബീബും രാജ്യത്തിന്റെ മതേതര മനസ്സില്‍ അനശ്വരമായി ജീവിക്കുമെന്നും ജലീൽ പറഞ്ഞു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരടി പിറകോട്ടില്ല, അനുമതി വാങ്ങിയിട്ട് മതി ആരോഗ്യപ്രവര്‍ത്തകരുടെ സംസാരം: വീണ ജോർജ്ജ്

ഡിസംബര്‍ 6 മതേതര ഇന്ത്യയുടെ മുഖത്തേല്‍പ്പിച്ച കറുത്ത പാട് മനുഷ്യനുള്ളേടത്തോളം നിലനില്‍ക്കും. ബാബരി മസ്ജിദിന്റെ താഴികക്കുടം ഇടിച്ച് തകര്‍ത്ത സംഘ് പരിവാരങ്ങളും ആ ഹീനകൃത്യം കണ്ട് കയ്യുംകെട്ടി നിര്‍വികാരരായി നോക്കിനിന്ന ഖദറണിഞ്ഞ ഭരണകൂടവും കാലമൊരുക്കിയ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. ഭ്രാന്തമായ ആവേശത്തോടെ അയോദ്ധ്യയിലെ പള്ളി തകര്‍ക്കാന്‍ ഓടിക്കൂടിയ വര്‍ഗ്ഗീയവാദികളെ തടഞ്ഞു നിര്‍ത്തി ‘നിങ്ങള്‍ ആ മന്ദിരം തകര്‍ക്കരുതെന്ന്’ ചങ്കുപൊട്ടുമാറുച്ഛത്തില്‍ വിളിച്ചു പറഞ്ഞ മഹന്ത്‌ലാല്‍ ദാസ് എന്ന സന്യാസിവര്യന്റെ ഇടറിയ ശബ്ദം എക്കാലവും ഒരു സംഗീതം പോലെ ഭാരതീയരുടെ കാതുകളില്‍ അലയടിക്കും. ആര്‍ എസ്.എസിന്റെ വാദമുഖങ്ങളെ വസ്തുതകളുടെ വെളിച്ചത്തില്‍ പൊളിച്ചടുക്കിയ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാരായ ഡോ: ആര്‍.എസ്. ഷര്‍മ്മയും ഡോ: റൊമീല ഥാപ്പറും ഡോ: ഇര്‍ഫാന്‍ ഹബീബും രാജ്യത്തിന്റെ മതേതര മനസ്സില്‍ അനശ്വരമായി ജീവിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button