COVID 19ThiruvananthapuramNattuvarthaLatest NewsKeralaNews

ഒമിക്രോണ്‍ ഭീഷണി: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം

തിരുവനന്തപുരം: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ അഞ്ചുപേരുടെ ഓമിക്രോൺ പരിശോധനാഫലം കാത്ത് കേരളം. രോഗ പ്രതിരോധത്തിനായുള്ള മുന്നൊരുക്കമെന്ന നിലയിൽ കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി സംസ്ഥാനം ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസം ജനിതക ശ്രേണീകരണത്തിനായി അയച്ച മൂന്നു പേരുടെ പരിശോധനാഫലം ഉടൻ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെയില്‍ നിന്നെത്തി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍, ഇയാളുടെ ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാംപിളുകൾ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

പ്രതിരോധ മേഖലയിൽ സഹകരണവുമായി ഇന്ത്യയും റഷ്യയും: 6 ലക്ഷം എകെ 203 തോക്കുകൾ നിർമ്മിക്കാൻ കരാർ

അതേസമയം, റഷ്യയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും പരിശോധനയ്ക്കയ‍ച്ചു. സംഘത്തിലെ മറ്റു 24 പേരുടെ കോവിഡ് പരിശോധന തിങ്കളാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button