Latest NewsNewsInternationalGulfQatar

ദോഹ കോർണിഷ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണങ്ങൾ അവസാനിച്ചു: അറിയിപ്പുമായി ഖത്തർ

ദോഹ: ദോഹ കോർണിഷ് സ്ട്രീറ്റിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു. സ്ട്രീറ്റിൽ ഇരുവശത്തേക്കുമുള്ള ഗതാഗതം പുനരാരംഭിച്ചു. ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്.

Read Also: പെൺകുട്ടികൾ 9 വയസ്സിൽ കല്യാണം കഴിക്കണം, എങ്കിലേ കൂടുതൽ പ്രസവിയ്ക്കൂ: ഇസ്ലാമിക പണ്ഡിതൻ ഡാനിയാൽ ഹക്കീക്കത്

നവംബർ 26 മുതലാണ് കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. 2021 ഫിഫ അറബ് കപ്പുമായി ബന്ധപ്പെട്ട് ഫുട്ബോൾ ആരാധകർക്കായൊരുക്കുന്ന വിവിധ പരിപാടികൾ കണക്കിലെടുത്തായിരുന്നു നടപടി. താത്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാലയളവിൽ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.

Read Also: കാമുകിയോട് സംസാരിക്കാനും കാണാനും കഴിഞ്ഞില്ല: പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button