Latest NewsNewsInternationalOmanGulf

മസ്‌കത്തിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം: മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: ഒമാനിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണം. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ഗള്‍ഫ് രാജ്യത്ത് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൗണ്ട് എബൌട്ട് മുതൽ മസ്‌കറ്റ് വിലായത് വരെയുള്ള മേഖലയിൽ ഇരുവശത്തേക്കും രണ്ട് ദിവസത്തേക്ക് പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് ഒമാൻ റോയൽ പോലീസ് വ്യക്തമാക്കി. ഡിസംബർ 6 ന് രാവിലെ മുതൽ ഡിസംബർ 7 ന് വൈകിട്ട് 7 മണി വരെയാണ് പാർക്കിംഗ് നിയന്ത്രണം.

Read Also: ‘ഞങ്ങടെയൊക്കെ ജീവനായിരുന്നു, എന്‍റെ ജീവന്‍ പോയപോലെ, ആരും തുണയില്ലാതായി’: കണ്ണീരോടെ മിഷേൽ ഷാജിയുടെ അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button