AlappuzhaLatest NewsKerala

സന്ദീപ് വധം: പ്രചരിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക്, പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും, സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്.

തിരുവല്ല: പെരിങ്ങരയില്‍ സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ശബ്ദത്തിന്റെ ഉടമ അഞ്ചാം പ്രതി വിഷ്ണുകുമാറാണെന്ന് തെളിഞ്ഞാല്‍ ഇത് കേസില്‍ പ്രധാന തെളിവുകളിലൊന്നാകും.സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും, സന്ദീപും ജിഷ്ണുവുമായി മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്.

കുറ്റസമ്മതം, കൊലപാതകത്തില്‍ പങ്കാളി, കൃത്യം നടത്താനുള്ള പ്രേരണ, ക്രിമിനല്‍ മാനസികാവസ്ഥ എന്നിവയ്ക്ക് ശബ്ദരേഖ തെളിവായേക്കാം. കഴിഞ്ഞ ദിവസമാണ് വിഷ്ണുകുമാറിന്റേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

അതേസമയം പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്ബില്‍ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുതംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (22), വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്ണുകുമാര്‍ (അഭി -25) എന്നിവരാണ് കേസിലെ പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button