Latest NewsSaudi ArabiaNewsInternationalGulf

സ്പുട്‌നിക് വാക്‌സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാം: തീരുമാനവുമായി സൗദി

റിയാദ്: സ്പുട്‌നിക് V വാക്‌സിൻ സ്വീകരിച്ച വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ. 2022 ജനുവരി 1 മുതൽ സ്പുട്‌നിക് വാക്‌സിൻ സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. ഇക്കാര്യത്തിന് സൗദി അധികൃതർ അനുമതി നൽകിയതായി റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് അറിയിച്ചത്. സ്പുട്‌നിക് വാക്‌സിൻ ഗവേഷണത്തിന് ആവശ്യമായ ധനനിക്ഷേപം നടത്തിയത് RDIF ആണ്.

Read Also: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ ആഗ്രഹ സാഫല്യമായി ഗള്‍ഫ് രാജ്യത്ത് ‘ഔര്‍ ലേഡി ഓഫ് അറേബ്യ’ ദേവാലയം

ആഗോളതലത്തിൽ സ്പുട്‌നിക് V വാക്‌സിൻ സ്വീകരിച്ചിട്ടുള്ള ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള വിദേശത്ത് നിന്നെത്തുന്ന സന്ദർശകർക്ക് 2022 ജനുവരി 1 മുതൽ സൗദി പ്രവേശനം നൽകുമെന്നാണ് RDIF ട്വിറ്ററിൽ കുറിച്ചു. സൗദി ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത്തരം സന്ദർശകർക്ക് 48 മണിക്കൂറിനിടയിൽ നേടിയ പിസിആർ പരിശോധന നെഗറ്റീവ് ഫലം, സൗദിയിലേക്ക് പ്രവേശിച്ച ശേഷം 3 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ എന്നിവ ആവശ്യമാണ്.

Read Also: ‘ഞങ്ങടെയൊക്കെ ജീവനായിരുന്നു, എന്‍റെ ജീവന്‍ പോയപോലെ, ആരും തുണയില്ലാതായി’: കണ്ണീരോടെ മിഷേൽ ഷാജിയുടെ അമ്മ

shortlink

Related Articles

Post Your Comments

Related Articles


Back to top button