MalappuramLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ പിതാവിന് ക്രൂരമർദനം : മകൻ പൊലീസ് പിടിയിൽ

ചെമ്പ്ര​ശ്ശേ​രി ഒ​ടോ​മ്പ​റ്റ സ്വ​ദേ​ശി മേ​ലേ​തി​ല്‍ ഉ​മ്മ​റി​നെ​യാ​ണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: മദ്യലഹരിയിൽ പി​താ​വി​നെ മ​ര്‍​ദി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച സംഭവത്തിൽ മ​കന്‍ പൊലീസ് പിടിയിൽ.​ ചെമ്പ്ര​ശ്ശേ​രി ഒ​ടോ​മ്പ​റ്റ സ്വ​ദേ​ശി മേ​ലേ​തി​ല്‍ ഉ​മ്മ​റി​നെ​യാ​ണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാ​ഴാ​ഴ്ചയാണ് കേസിനാസ്പദമായ സം​ഭ​വം.

മ​ദ്യ​പി​ച്ച്‌ വീ​ട്ടി​ലെ​ത്തി​യ ഉ​മ്മ​ര്‍ പി​താ​വാ​യ അ​ബൂ​ബ​ക്ക​റി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​ച്ചു​മാ​റ്റാ​ന്‍ ചെ​ന്ന ഉ​മ്മ​റി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍ ഇ​ബ്രാ​ഹിം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യും ചെ​യ്തിരുന്നു.

Read Also : ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു

പിതാവിനെ മർദിക്കുന്നതിനിടെ പിടിച്ചുമാറ്റാനായി എത്തിയ ഇബ്രാഹിം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇബ്രാഹിമിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ദിവസവും മദ്യപിച്ചെത്തുന്ന ഉമ്മർ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. തുടർന്ന് പിതാവിനെ ഉമ്മർ മർദിച്ച കാര്യം നാ​ട്ടു​കാ​ര്‍ ആണ് പാ​ണ്ടി​ക്കാ​ട് പൊ​ലീ​സിൽ വിളിച്ച് അറിയിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉ​മ്മ​റി​നെ പൊലീസ് അ​റ​സ്റ്റ് ചെ​യ്തത്. ഇ​യാ​ള്‍ക്കെതിരെ വേറെയും അ​ടി​പി​ടി കേ​സു​കൾ ഉ​ണ്ടെന്ന് പൊ​ലീ​സ് പറഞ്ഞു. പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button