ThiruvananthapuramLatest NewsKeralaNattuvarthaNewsIndiaCrime

ദുബായിൽ ഒരുമിച്ച് താമസം, നാട്ടിലെത്തി മറ്റൊരു യുവതിയെ വിവാഹം ചെയ്തു: മലയാളിയായ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ കാമുകി

കോയമ്പത്തൂർ: പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് യുവാവ് 18 ലക്ഷത്തോളം രൂപ തട്ടിയെന്ന് യുവതി ആരോപിക്കുന്നു. കാമുകനെ ആസിഡൊഴിച്ച് ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ പ്ലാൻ. കോയമ്ബത്തൂരിലെ അപ്പാര്‍ട്ട്‌മെന്റ് മുറിയില്‍ വച്ചാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ കാമുകനെയാണ് 27 കാരിയായ യുവതി ആക്രമിച്ചത്.

കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് ഇരുവരും. കാമുകൻ മറ്റൊരു വിവാഹം ചെയ്തുവെന്നറിഞ്ഞ യുവതി ഇയാളുടെ അപ്പാർട്ട്മെന്റിൽ എത്തുകയായിരുന്നു. കാമുകനോട് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി ആവശ്യപ്പെട്ടു. പറ്റില്ലെന്നും താൻ അടുത്തിടെ വിവാഹിതനായെന്നും യുവാവ് തുറന്നു സമ്മതിച്ചു. ഇതുകേട്ട് കുപിതയായ യുവതി 30കാരനെ ആക്രമിക്കുകയായിരുന്നു. ബാഗില്‍ കരുതിയിരുന്ന ആസിഡ് കാമുകന്റെ മുഖത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് കത്തി എടുത്ത് കുത്തി. പിന്നീട് യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Also Read:പോപ്പുലർഫ്രണ്ടുകാരുടെ വാൾമുനയിൽനിന്നും രക്ഷപെട്ടത് ദൈവാനു​ഗ്രഹംകൊണ്ട്, പോലീസ് നടപടിയെടുക്കുന്നില്ല: മരണഭീതിയിൽ മനുസുധൻ

യുവാവിന്റെ കണ്ണിനാണ് പൊള്ളലേറ്റത്. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ദുബായിൽ മസാജ് സെന്ററില്‍ ജോലി ചെയ്യുന്ന സമയത്താണ് കാഞ്ചിപുരം സ്വദേശിനിയായ 27കാരിയും തിരുവനന്തപുരം സ്വദേശിയായ യുവാവും പരിചയത്തിലായത്. ഇരുവരും ഒരുമിച്ചായിരുന്നു ദുബായിൽ താമസിച്ചിരുന്നത്. വിവാഹമോചിതയായ യുവതിക്ക് ഒരു കുഞ്ഞുണ്ട്. നാട്ടിലേക്ക് മടങ്ങിയ യുവാവ് പിന്നീട് ബന്ധം തുടർന്നില്ലെന്നും തന്നെ വഞ്ചിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button