KollamKeralaNattuvarthaLatest NewsNews

അധ്യാപകന്‍റെ അടി പേടിച്ച് നാടുവിടാന്‍ ശ്രമിച്ച 12കാരനെ കണ്ടെത്തി

കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിങ്ക് പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്

കൊട്ടാരക്കര: അധ്യാപകന്‍ അടിക്കുമെന്ന ഭീതിയിൽ നാട് വിടാന്‍ ശ്രമിച്ച 12കാരനെ കണ്ടെത്തി. കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിങ്ക് പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അതിരാവിലെ അഞ്ച് മണിയോടെയാണ് ആയൂര്‍ സ്വദേശിയായ കുട്ടി നാടുവിടാനായി വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടിയെ ഒന്‍പതരയോടെ പെട്രോളിങ്ങിന് എത്തിയ പിങ്ക് പൊലീസ് സംഘം കാണുകയായിരുന്നു.

Read Also : ഏ​ഴ് വ​യ​സുകാരിയെ പീ​ഡി​പ്പി​ച്ച് ഒളിവിൽ പോയ പ്രതി പൊലീസ് പിടിയിൽ

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയോട് പഠിക്കാതെ ക്ലാസില്‍ എത്തിയാല്‍ അധ്യാപകര്‍ അടിക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഈ ഭീതിയിൽ ആണ് കുട്ടി നാടുവിട്ട് പോകാന്‍ തീരുമാനിക്കുകയും ശ്രമിക്കുകയും ചെയ്തത്. തുടർന്ന് കുട്ടിക്ക് കൗണ്‍സിലിങ് നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് കൊല്ലം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ദേശം നല്‍കി.

കൊല്ലത്ത്‌ രണ്ടാഴ്ച മുന്‍പ് ഒരു പെണ്‍കുട്ടിയും വീട്ടില്‍ നിന്ന് ഇറങ്ങി പോയിരുന്നു. വീട്ടുകാരോട് പിണങ്ങി ഇറങ്ങി രാത്രിയില്‍ മഴയത്ത് റബര്‍ത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ പിങ്ക് പൊലീസ് ആണ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button