ThiruvananthapuramNattuvarthaLatest NewsKeralaNews

സർക്കാർ മാനദണ്ഡങ്ങളിൽ പിഴവ് : മുന്നോക്ക സംവരണ സർവ്വേയ്ക്ക് എതിരെ എൻ.എസ്.എസ് ഹൈക്കോടതിയിൽ

എറണാകുളം : മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സാമ്പിൾ സർവേയ്ക്ക് എതിരെ നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ഹൈക്കോടതിയിൽ. ശേഖരിക്കുന്ന സാമ്പിളിന്റെ എണ്ണം കുറഞ്ഞു പോയെന്നും സർവേയ്ക്കായി സർക്കാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ പിഴവ് ഉണ്ടെന്നും മാറ്റണമെന്നും ആവശ്യപെട്ടാണ് ഹർജി സമർപ്പിച്ചത്.

Also Read : അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചന: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

വാർഡുകളിലെ അഞ്ചു കുടുംബങ്ങളുടെ മാത്രം വിവരങ്ങൾ ശേഖരിച്ചാൽ സമഗ്രമാകില്ല. ഇത് അശാസ്ത്രീയമാണ്. അതുകൊണ്ടു തന്നെ സർവേ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എൻ.എസ്.എസ് ആവശ്യപ്പെടുന്നു. യോഗ്യരായവരെ കൊണ്ട് ആധികാരികമായി സർവ്വേ നടത്തണമെന്നും രാജ്യത്ത് സെൻസസ് എടുക്കുന്ന രീതിയിൽ വിവരശേഖരണം നടത്തണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കുറിച്ച് സാമ്പിൾ സർവേയല്ല വിശദമായ പഠനമാണ് വേണ്ടതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. സർവെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ജി സുകുമാരൻ നായർ കോടതിയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button