KeralaLatest NewsNews

മുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു : വീടുകളില്‍ വെള്ളം കയറി

 

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ രാത്രി 8.30 മുതല്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടു. നേരത്തെ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതമാണ് അധികമായി ഉയര്‍ത്തിയത്. ഇതുവഴി 12654.09 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയതിന് പിന്നാലെ പെരിയാര്‍ തീരത്തെ പല വീടുകളിലും വെള്ളം കയറി തുടങ്ങി. മഴ മാറി നിന്ന പകല്‍സമയത്ത് വെളളം തുറന്നുവിടാതെ രാത്രിയില്‍ പതിവായി ഷട്ടര്‍ തുറക്കുന്നതില്‍ നാട്ടുകാര്‍ രോഷാകുലരാണ്. പലരുടെയും വീടുകളില്‍ വെളളം കയറി. രാത്രിയില്‍ കൂടുതല്‍ വെളളം തുറന്നുവിട്ടാലോ എന്ന ആശങ്കയില്‍ വീടുകള്‍ക്കുള്ളില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ ഉള്‍പ്പെടെ മാറ്റുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ രാത്രി ഉറക്കം നഷ്ടപ്പെട്ട് പെരുവഴിയിലാണ്.

അതേസമയം രാത്രി വന്‍തോതില്‍ വെള്ളം തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴികിയെത്തുന്നത്. 2021ല്‍ ആദ്യമായാണ് ഇത്രയും അധികം അളവില്‍ വെള്ളം സ്പില്‍വേ വഴി പുറത്തേക്ക് ഒഴുക്കുന്നത്. കൂടുതല്‍ ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button