Latest NewsUAEInternationalGulf

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം: യുഎഇയിൽ ഇനി ഞായറാഴ്ച്ച അവധി

ദുബായ്: യുഎഇയിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയങ്ങളിൽ മാറ്റം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ടു 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമായിരിക്കും ഇനി യുഎഇയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്.

Read Also: മൂലക്കുരു വരാതിരിക്കാൻ പല്ല് തേയ്‌ക്കുമ്പോൾ ബ്രഷ് ഇങ്ങനെ പിടിച്ചാൽ മതി: ശാസ്ത്രീയ വിദ്യയുമായി പണ്ഡിതൻ

2022 ജനുവരി 1 മുതൽ പുതിയ സമയക്രമത്തിലായിരിക്കും സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി.

അബുദാബി, ദുബായ് സർക്കാരുകൾ പുതിയ പ്രവൃത്തി ആഴ്ച ഘടന പിന്തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: പിള്ളേരുടെ ഉടുപ്പില്‍ ‘ബാബ്റി’ ബാഡ്ജ് കുത്തിയവരെയും വര്‍ഗീയവാദികളെയും പിടിച്ച് ജയിലില്‍ അടയ്ക്കണമെന്ന് കെജെ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button