Latest NewsInternational

ഇന്ത്യൻ കരസേനാ ഉപമേധാവി ഇന്ന് ഖത്തറിൽ : പ്രതിരോധ ബന്ധം ശക്തമാക്കും

ന്യൂഡൽഹി: ഇന്ത്യൻ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറൽ സി.പി മൊഹന്തി ഇന്ന് ഖത്തർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശന പദ്ധതികളാണ് അദ്ദേഹത്തിന് ഖത്തറിലുള്ളതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചാണ് ജനറൽ സി.പി മൊഹന്തി ഖത്തർ സന്ദർശനം നടത്തുന്നത്. പ്രതിരോധ മന്ത്രാലവുമായും ഖത്തർ സായുധസേന വിഭാഗവുമായും മൊഹന്തി ചർച്ച നടത്തുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഖത്തർ എമിറി ലാൻഡ് ഫോഴ്‌സിന്റെ ഹെഡ്ക്വാർട്ടേഴ്സിലും മുഹമ്മദ് ബിൻ മുഹമ്മദ് മിലിറ്ററി കോളേജിലും ജനറൽ സി.പി മൊഹന്തി സന്ദർശനം നടത്തും

shortlink

Related Articles

Post Your Comments


Back to top button