CricketLatest NewsNewsSports

ആഷസ് ഒന്നാം ടെസ്റ്റിൽ ഓസീസ് ബോളിംഗ് നിരയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

ബ്രിസ്‌ബെയന്‍: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓൾഔട്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓസീസ് ബോളിംഗ് നിരയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞു. 50.1 ഓവറില്‍ 147 റണ്‍സ് മാത്രമെടുത്ത് ഇംഗ്ലീഷ് നിരയിൽ എല്ലാവരും കൂടാരം കയറി. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്.

ഇംഗ്ലണ്ട് നിരയില്‍ ഓലി പോപ്പ്, ജോസ് ബട്ട്‌ലര്‍ എന്നിവര്‍ മാത്രമാണ് മികച്ച് നിന്നത്. ഓലി പോപ്പ് 35 റണ്‍സും ബട്ടലര്‍ 39 റണ്‍സും നേടി. ഹസീബ് ഹമീദ് 25 റണ്‍സും ക്രിസ് വോക്‌സ് 21 റണ്‍സും എടുത്തു. ഓപ്പണര്‍ റോറി ബേണ്‍സ് ഗോള്‍ഡണ്‍ ഡക്കായാണ് പുറത്തായത്. നായകന്‍ ജോ റൂട്ടും റണ്‍സൊന്നും എടുക്കാതെ മടങ്ങി.

Read Also:- വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍

ഡേവിഡ് മലന്‍ (6), ബെന്‍ സ്‌റ്റോക്‌സ് (5), ഒലി റോബിന്‍സണ്‍ (0), മാര്‍ക്ക് വുഡ് (8) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഓസീസിനായി നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ചും മിച്ചെല്‍ സ്റ്റാര്‍ക്ക് ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കാമറോണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button