CricketLatest NewsNewsSports

ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച, ഓസ്ട്രേലിയ ജയത്തിലേക്ക്

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയത്തിലേക്ക്. ഓസ്‌ട്രേലിയ മുന്നില്‍വച്ച 468 എന്ന കൂറ്റന്‍ ലക്ഷ്യം തേടുന്ന ഇംഗ്ലണ്ട് അഞ്ചാം ലഞ്ച് ബ്രേക്കിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നിലയിലാണ്. സ്‌കോര്‍: ഓസ്‌ട്രേലിയ-473/9 ഡിക്ലയേര്‍ഡ്, 230/9 ഡിക്ല. ഇംഗ്ലണ്ട്-236, 82/4.

വലിയ സ്‌കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിന് ഹസീബ് ഹമീദ് (0), റോറി ബേണ്‍സ് (34), ഡേവിഡ് മലാന്‍ (20), ക്യാപ്റ്റന്‍ ജോ റൂട്ട് (24), ബെൻ സ്റ്റോക്സ് (12), ഓലി പോപ്പ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോസ് ബട്ട്ലറും, ക്രിസ് വോക്സുമാണ് ക്രിസിൽ. മികച്ച ഫോമിലുള്ള റൂട്ടും മലാനും വീണത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി.

Read Also:- ഫിഫ അറബ് കപ്പ് അള്‍ജീരിയക്ക്

ഓസീസിനായി ജേ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റ് പിഴുതു. മിച്ചല്‍ സ്റ്റാര്‍ക്കിനും മൈക്കല്‍ നെസറിനും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. നേരത്തെ, ഓസ്‌ട്രേലിയക്കായി രണ്ടാം ഇന്നിംഗ്‌സില്‍ മാര്‍നസ് ലാബുസ്‌ഷെയ്‌നും (51) ട്രാവിസ് ഹെഡും (51) അര്‍ദ്ധ ശതകങ്ങള്‍ നേടി. ഇംഗ്ലണ്ടിന്റെ റൂട്ടും മലാനും ഒലി റോബിന്‍സനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button