IdukkiLatest NewsKeralaNattuvarthaNews

ആറു വയസുകാരിക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

വെള്ളിയാമറ്റം വാണിയപ്പുരക്കൽ അജിനാസിനെയാണ്​ (24) കോടതി ശിക്ഷിച്ചത്

മുട്ടം: ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും പിഴ ശിക്ഷ വിധിച്ച് കോടതി. വെള്ളിയാമറ്റം വാണിയപ്പുരക്കൽ അജിനാസിനെയാണ്​ (24) കോടതി ശിക്ഷിച്ചത്. പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി നിക്‌സൺ എം. ജോസഫ് ആണ് ശിക്ഷ വിധിച്ചത്.

2015 മേയ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. ഇരയ്ക്ക് മാനസിക ആഘാതത്തിനും പുനരധിവാസത്തിനുമായി നാലുലക്ഷം രൂപ നഷ്​ടപരിഹാരം ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കു കോടതി നിർദേശം നൽകി.

Read Also : എം.​ഡി.​എം.​എ​യും ക​ഞ്ചാ​വുമായി യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അറസ്റ്റിൽ

വിധിപ്പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം നഷ്​ടപരിഹാരത്തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ആണ് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button