KeralaLatest NewsNews

പിണറായി വിജയൻ കത്ത് നൽകിയപ്പോൾ തമിഴ്നാട് കൂടുതൽ ഷട്ടർ തുറന്നു: പരിഹസിച്ച് പി.സി ജോർജ്

കോട്ടയം : മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേരള ജനപക്ഷം നേതാവ്​ പി.സി. ജോർജ്​. അർദ്ധരാത്രിയിൽ അറിയിപ്പുകൾ ഒന്നുമില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന തമിഴ്നാട് നിലപാട് അംഗീകരിക്കാനാവില്ലെന്നും പി.സി. ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഡാം തുറന്ന് വിട്ടപ്പോൾ ജനങ്ങൾ വൻതോതിൽ പ്രതിസന്ധിയിലായി. ഇതിന് തൊട്ട് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചത്. അറിയിപ്പ് കൂടാതെ ഡാം തുറന്ന് വിടരുത് എന്നായിരുന്നു പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, മുഖ്യമന്ത്രിയുടെ കത്തിന് മുൻപ് വരെ എട്ട് ഷട്ടറുകൾ തുറന്നിരുന്ന തമിഴ്‌നാട് കത്ത് കിട്ടിയതിന് ശേഷം മുന്നറിയിപ്പില്ലാതെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം പത്ത് ആക്കിയെന്നും പി.സി. ജോർജ് പരിഹസിച്ചു.

Read Also  :  സാമ്രാജ്യത്വ വികസനം ലക്ഷ്യമിട്ട് ചൈന : ആഫ്രിക്കന്‍ മേഖല കയ്യടക്കാന്‍ സൈനിക താവളത്തിനുള്ള ശ്രമം

പിണറായി വിജയൻ നാണംകെട്ട മുഖ്യമന്ത്രിയാണെന്നും പി.സി. ജോർജ് ആരോപിച്ചു. സ്റ്റാലിന്റെ പിന്നാലെ നടക്കുകയാണ് പിണറായി വിജയൻ ഇപ്പോൾ ചെയ്യുന്നത്. സ്റ്റാലിൻ മൈൻഡ് ചെയ്യുന്നില്ല എന്നും പി.സി. ജോർജ്ജ് പരിഹസിച്ചു. ചർച്ച നടത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിന് പ്രതികരണം നടത്താൻ സ്റ്റാലിൻ തയ്യാറായില്ല. തുടർന്ന് അങ്ങോട്ട് പോയി ചർച്ച നടത്താമെന്ന് പിണറായി വിജയൻ പറയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്നും പി.സി. ജോർജ് പറഞ്ഞു.

Read Also  :   ‘ബിനീഷ് കോടിയേരി ഒരു നല്ല പാവം ചെറുക്കനാ, അവനെ കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടാക്കരുത്’: പി.സി ജോർജ്

ഇരട്ട ചങ്കന് എന്തുപറ്റി? പ്രായത്തിന്റെ പ്രശ്നം പിണറായി വിജയനെ അലട്ടിയിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും പി.സി. ജോർജ് പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ വഴുവഴുപ്പൻ നിലപാട് മാറ്റി പുതിയ ഡാം പണിയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button