Latest NewsInternational

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക പുറത്ത് : വീണ്ടും സ്ഥാനമുറപ്പിച്ച് നിർമല സീതാരാമൻ

മുപ്പത്തിയേഴാം സ്ഥാനമാണ് നിർമ്മലയ്ക്ക് ലഭിച്ചിരിക്കുന്നത്

ന്യൂഡൽഹി: വാഷിങ്ടൺ: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ച് ഇന്ത്യൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. വനിതകളിൽ മുപ്പത്തിയേഴാം സ്ഥാനമാണ് നിർമ്മലയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഫോക്സ് മാഗസിനാണ് 100 ശക്തരായ വനിതകളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019ൽ മുപ്പത്തിനാലാം സ്ഥാനവും, 2020ൽ നാല്പത്തൊന്നാം സ്ഥാനവും കേന്ദ്ര ധനമന്ത്രി കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മുഴുനീള വനിതാ ധനമന്ത്രിയായിട്ടാണ് നിർമ്മല സീതാരാമൻ അറിയപ്പെടുന്നത്. അമേരിക്കൻ ഇക്കണോമിസ്റ്റ് ജെനറ്റ് എല്ലിനെ പിന്നിലാക്കാനും നിർമ്മലയ്ക്ക് സാധിച്ചു.

ഇത്തവണ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് മനുഷ്യ സ്നേഹിയായ മെക്കൻസി സ്‌കോട്ടിനാണ്. യു.എസ് വൈസ് പ്രസിഡണ്ട് കമല ഹാരിസാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഇന്ത്യക്കാരായ എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർ പേർസൺ റോഷ്ണി നാടാർ മൽഹോത്രയും ബയോകോൺ സ്ഥാപക കിരൺ മസൂന്ദാർ ഷായും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button