AlappuzhaKeralaNattuvarthaLatest NewsNews

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു : വായുവിലൂടെ പകരും, വ്യാപനം അതിവേ​ഗം, മനുഷ്യരെ ബാധിക്കാനും സാധ്യത

എച്ച്5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽ പെട്ട വൈറസുകൾ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയാണെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നിന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു.

എച്ച്5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽ പെട്ട വൈറസുകൾ ബാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സ്ഥിരീകരണം ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നെടുമുടിയിൽ എണ്ണായിരത്തിലേറെ താറാവുകൾ കൂട്ടത്തോടെ ചത്തു. പുറക്കാട്ട് ഇന്നലെ 100 താറാവുകൾ കൂടി ചത്തിട്ടുണ്ട്.

ഹൈലി പാത്തോജനിക് ഏഷ്യൻ ഏവിയൻ ഇൻഫ്ലുവൻസ എ (എച്ച്5എൻ1) പ്രധാനമായും പക്ഷികളെയാണ് പിടികൂടുന്നത്. വായുവിലൂടെ പകർന്ന് പക്ഷികളിൽ അതിവേഗം വ്യാപിക്കുകയും മരണ കാരണമാകുകയും ചെയ്യും.

Read Also : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ സഹായിക്കാനെന്ന വ്യാജേനയെത്തി മോഷണം : രണ്ട് യുവാക്കൾ അറസ്റ്റിൽ

മനുഷ്യരെ ബാധിക്കുന്നത് അപൂർവമാണ്. എന്നാൽ ചില രാജ്യങ്ങളിൽ മനുഷ്യരിൽ കണ്ടെത്തിയിട്ടുണ്ട്. 40 വയസ്സിൽ താഴെയുള്ളവരെയാണ് കൂടുതലും ബാധിച്ചതായി കണ്ടെത്തിയത്. മാത്രമല്ല രോഗം ബാധിച്ച പക്ഷികളുമായി ഇടപഴകുന്നതിലൂടെയാണ് മനുഷ്യരെ ബാധിക്കാൻ സാധ്യത കൂടുതലെന്നു വിദഗ്ധരുടെ റിപ്പോർട്ടുകൾ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button