Latest NewsNewsInternational

കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നു : മഴയുടെ രീതികള്‍ മാറുന്നു

ലണ്ടന്‍: ആഗോളകാലവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ പ്രകടമായതായി കാലാവസ്ഥാ വകുപ്പ് ശാസ്ത്രജ്ഞര്‍. ലോകത്ത് മഴയുടെ രീതികള്‍ തന്നെ മാറിയതായി ഇവര്‍ ചൂണ്ടിക്കാട്ടി.മഴയ്ക്ക് വലിയ സഹായം നല്‍കുന്ന മഴക്കാടുകളുടെ സ്വഭാവം അതി വേഗം മാറുന്നതായാണ് പഠനം തെളിയിക്കുന്നത്. ലോകം മുഴുവന്‍ അന്തരീക്ഷ മലിനീകരണവും അതുമൂലമുള്ള മലിനീകരണവും സുപ്രധാന ഘടകമാണെന്നാണ് കണ്ടെത്തല്‍. ഒപ്പം അമേരിക്കന്‍ എണ്ണകമ്പനികള്‍ ആമസോണ്‍ വനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ വലിയ നാശം വരുത്തുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ സ്വന്തമാക്കാൻ ഭക്തർക്ക് അവസരം: പരസ്യലേലത്തിനൊരുങ്ങി ദേവസ്വം ഭരണസമിതി

മഴക്കാടുകള്‍ക്കാണ് കാര്‍ബണിനെ നിയന്ത്രിക്കാനുള്ള ക്ഷമതയുള്ളത്. ജലത്തെ ശുദ്ധീകരിച്ച് പുഴയായും അരുവിയായും ഭൂമിയിലേക്ക് തിരികെ വിടാനും അവസാനം സമുദ്രത്തിലേക്ക് നയിക്കാനും പിന്നീട് മഴപെയ്യിക്കാനുമുള്ള മഴക്കാടുകളുടെ ക്ഷമത ഒരു ചാക്രിക സംവിധാനമാണ്. ഇതിനാണ് ഇടിവ് സംഭവിക്കുന്നത്.

ആഗോളതലത്തില്‍ വരുന്ന 50 വര്‍ഷത്തിനിടെ കാര്‍ബണ്‍ പുറംതള്ളുന്നതില്‍ 30 ശതമാനത്തിലേറെ കുറവ് വന്നില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നാണ് പഠനം. മാത്രമല്ല എല്ലാ രാജ്യങ്ങളും ഒരു പോലെയല്ല പ്രവര്‍ത്തിക്കേണ്ടത്. ഓരോ രാജ്യത്തേയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേകം പദ്ധതി തയ്യാറാക്കണ മെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോകരാഷ്ട്രങ്ങള്‍ പരമാവധി പരിശ്രമിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button