KeralaLatest NewsEntertainment

‘ചുരുളി’യിലെ സംഭാഷണങ്ങൾ എല്ലാ അതിരുകളും ലംഘിച്ചു, – സംവിധായകനും അഭിനേതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

സിനിമയുടെ സെന്‍സര്‍ കോപ്പിയല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ചുരുളി സിനിമയിലെ ഭാഷാപ്രയോഗങ്ങള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സിനിമയിലെ പല സംഭാഷണങ്ങളും അതിരു വിടുന്നതാണെന്ന് ജസ്റ്റിസ് നഗരേഷ് ചൂണ്ടിക്കാട്ടി. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം. ചിത്രത്തിലെ ഏതാനും രംഗങ്ങള്‍ കണ്ട ശേഷമാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. സിനിമയുടെ സെന്‍സര്‍ കോപ്പിയല്ല ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും അഭിനേതാക്കള്‍ക്കും കോടതി നോട്ടിസ് അയച്ചു. ചിത്രത്തിലെ സംഭാഷണങ്ങള്‍ പൊതുധാര്‍മികതയ്ക്ക് നിരക്കാത്തതും സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് ഹനിക്കുന്നതും ആണെന്നാണ് ഹര്‍ജിയിലെ ആരോപണം.ജനുവരി ആദ്യവാരം കേസില്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button