Latest NewsNewsInternationalKuwaitGulf

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദമായി പരിശോധിക്കും: അനുമതി നൽകി കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വിശദമായി പരിശോധിക്കാനൊരുങ്ങി കുവൈത്ത്. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പിന് നിർദേശം നൽകി. മാനദണ്ഡം പാലിക്കാതെ നൽകിയ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് നിർദേശം.

Read Also: ‘ചുരുളി’യിലെ സംഭാഷണങ്ങൾ എല്ലാ അതിരുകളും ലംഘിച്ചു, – സംവിധായകനും അഭിനേതാക്കൾക്കും ഹൈക്കോടതി നോട്ടീസ്

പ്രതിമാസം 600 ദിനാർ ശമ്പളം, സർവകലാശാലാ ബിരുദം, 2 വർഷം കുവൈത്തിൽ താമസം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായാണ് വിദേശികൾക്ക് ലൈസൻസ് അനുവദിക്കേണ്ടതെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. കമ്പനി പിആർഒ (മൻദൂബ്) ഉൾപ്പെടെ ചില തസ്തികകളിൽ ഈ ഉപാധി ബാധകവുമല്ല. ഉപാധികൾ മറികടന്ന് നിരവധി പേരാണ് ലൈസൻസ് സ്വന്തമാക്കിയിരുന്നത്. അർഹമായ രീതിയിൽ ലൈസൻസ് സമ്പാദിച്ചവരാണെങ്കിലും അങ്ങനെയല്ലാത്ത അവസ്ഥയുണ്ടായാൽ ലൈസൻസ് തിരികെ നൽകണമെന്നാണ് വ്യവസ്ഥ.

Read Also; കശ്മീരില്‍ പോലും ഇങ്ങനെ അപകടകരമായ രീതിയില്‍ മഞ്ഞുകയറി വരുന്ന സാഹചര്യമില്ല: അപകടത്തെ കുറിച്ച് മേജർ രവി

shortlink

Related Articles

Post Your Comments

Related Articles


Back to top button