Latest NewsUAENewsInternationalGulf

നെറ്റ് സീറോ പദ്ധതി: ഇലക്ട്രിക് ബസ് സർവ്വീസുകൾ വ്യാപകമാക്കാനൊരുങ്ങി അബുദാബി

അബുദാബി: ഇലക്ട്രിക് ബസ് സർവ്വീസുകൾ വ്യാപകമാക്കാനൊരുങ്ങി അബുദാബി. 2022 അവസാനത്തോടെ തലസ്ഥാന റോഡുകളിൽ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും. യുഎഇയുടെ നെറ്റ് സീറോ പദ്ധതിക്കു ആക്കം കൂട്ടുന്ന ഇലക്ട്രിക് ബസ് എമിറേറ്റിൽ വ്യാപകമാക്കാനാണ് പദ്ധതിയിടുന്നത്. 34 സീറ്റുള്ള ബസും വിനോദ സഞ്ചാരികൾക്കായി 30 സീറ്റുള്ള 2 ബസുകളാണ് അബുദാബി പുറത്തിറക്കിയത്. ചാർജ് ചെയ്താൽ 95 കിലോമീറ്റർ വേഗതയിൽ ഇവ സഞ്ചരിക്കും. എമിറേറ്റ്‌സ് ഗ്ലോബൽ മോട്ടർ ഇലക്ട്രിക്, ഹിറ്റാച്ചി എനർജി, യിൻലോങ് എനർജി എന്നീ കമ്പനികളുടെ സഹകരണത്തോടെയായിരുന്നു ബസ് നിർമ്മിച്ചത്.

Read Also: ബിപിന്‍ റാവത്തിനെ അപമാനിച്ച സംഭവം, സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നല്‍കി ശ്യാം രാജ്

പൊതുഗതാഗതത്തിനായി രൂപകൽപന ചെയ്ത സംയോജിത ഗതാഗത കേന്ദ്രം (ഐടിസി), ദുബായ് ആർടിഎ തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രാദേശിക ഗതാഗത വകുപ്പുമായും ജിസിസി, മധ്യപൂർവദേശ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്നും വരുംനാളുകളിൽ മേഖലയിൽ അവിഭാജ്യഘടകമായി ഇലക്ട്രിക് ബസ് മാറുമെന്നും ഹിറ്റാച്ചി എനർജി മാനേജിങ് ഡയറക്ടർ ഡോ. മുസ്തഫ അൽ ഗുസെരി പറഞ്ഞു.

Read Also: നിങ്ങളുടെ നഷ്ടത്തിൽ ഞാൻ ഖേദിക്കുന്നു, ദയവായി എന്റെ അനുശോചനം സ്വീകരിക്കുക: മുൻ പാകിസ്ഥാൻ സൈനികൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button