Latest NewsKeralaIndia

‘രാജ്യത്തിനെതിരെ ചിരിച്ച ജിഹാദികളോടുള്ള പ്രതിഷേധം ‘- അലി അക്ബറും കുടുംബവും ഇസ്ലാം മതം ഉപേക്ഷിച്ചു, ഇനി രാമസിംഹൻ

താൻ ഒരു മതത്തിലും ഇല്ലെന്നും ഇനി മുതൽ താൻ സനാതന ധർമ്മം പിന്തുടരുമെന്നും അലി അക്ബർ

കൊച്ചി: സിനിമാ സംവിധായകൻ അലി അക്ബറും കുടുംബവും ഇസ്‌ലാം മതം ഉപേക്ഷിച്ചു. രാജ്യത്തിൻറെ സർവ്വസൈന്യാധിപൻ അപകടത്തിൽ പെട്ട് അന്തരിച്ചപ്പോൾ അതിനെതിരെ ചിരിക്കുകയും ആഘോഷിക്കുകയും ചെയ്ത ജിഹാദികൾക്കെതിരെ ഉള്ള തന്റെ പ്രതിഷേധമാണ് താൻ ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണമെന്ന് അലി അക്ബർ പറഞ്ഞു.

ഇന്ത്യൻ പ്രസിഡന്റിന്റെ തൊട്ടു താഴെയുള്ള സ്ഥാനമുള്ള സർവ്വസൈന്യാധിപൻ മരിച്ചപ്പോൾ ആഘോഷിച്ചവർ ഒരു പ്രത്യേക മതക്കാരാണെന്നും ആ മതത്തിൽ ഇനി താൻ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു മതത്തിലും ഇല്ലെന്നും ഇനി മുതൽ താൻ സനാതന ധർമ്മം പിന്തുടരുമെന്നും തന്റെ പേര് ഇനി മുതൽ രാമസിംഹൻ എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button