Kallanum Bhagavathiyum
AlappuzhaKeralaNattuvarthaLatest NewsNews

പക്ഷിപ്പനി : കുട്ടനാട്ടിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു

ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളടക്കമുള്ള വളർത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത് ആയിരക്കണക്കിന് താറാവുകളാണ്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളടക്കമുള്ള വളർത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി.

ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത് ആഴ്ചകള്‍ക്ക് മുന്‍പാണ്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗകാരണം എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ഭോപ്പാലിലില്‍ നിന്നും പരിശോധനാഫലം ലഭിക്കാന്‍ വൈകിയതാണ് രോഗം വ്യാപനത്തിന് കാരണം.

നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്നുകര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്.

Read Also : പ്രാര്‍ത്ഥനയ്ക്കിടെ അതിക്രമിച്ചുകയറി: ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ അക്രമം തുടര്‍ന്ന് തീവ്ര വലതുപക്ഷ സംഘങ്ങള്‍

അതേസമയം കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ച​മ്പ​ക്കു​ളം, നെ​ടു​മു​ടി, മു​ട്ടാ​ര്‍, വീ​യ​പു​രം, ക​രു​വാ​റ്റ, തൃ​ക്കു​ന്ന​പ്പു​ഴ, ത​ക​ഴി, പു​റ​ക്കാ​ട്, അ​മ്പ​ല​പ്പു​ഴ തെ​ക്ക്, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക്, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ മേ​ഖ​ല​യി​ലും താ​റാ​വ്, കോ​ഴി, കാ​ട, വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ ഇ​വ​യു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ടം (വ​ളം) എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു.

ത​ക​ഴി പ​ഞ്ചാ​യ​ത്ത് 10-ാം വാ​ര്‍​ഡി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ത്തെ പ​ക്ഷി​ക​ളെ കൊ​ന്ന് സു​ര​ക്ഷി​ത​മാ​യി മ​റ​വു ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​തും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തും പൊ​ലീ​സ് ആണ്. ഈ ​വാ​ര്‍​ഡി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

 

shortlink

Related Articles

Post Your Comments


Back to top button