ThiruvananthapuramKeralaLatest NewsNews

പൊലീസിന് നിരന്തരം വീഴ്ച: എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

നിരന്തരം പൊലീസിന് വീഴ്ച സംഭവിക്കുന്നുവെന്ന് സിപിഎം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.പി മുതലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. ഡിജിപി അനില്‍കാന്ത് ആണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ എസ്.പി, ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Read Also : വയോധികയുടെ മാല പൊട്ടിച്ച യുവതി പിടിയില്‍: പൊലീസിന് വിവരം നല്‍കിയത് മരത്തിന് മുകളിലിരുന്ന മരംവെട്ട് തൊഴിലാളി

നിരന്തരം പൊലീസിന് വീഴ്ച സംഭവിക്കുന്നുവെന്ന് സിപിഎം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് യോഗം. വിവിധ കേസുകളിലെ പൊലീസ് ഇടപെടലുകള്‍ സര്‍ക്കാരിന്റെ വീഴ്ചയായി പൊതുവെ വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് ചേരുന്നത്.

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്, ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യ, പിങ്ക് പൊലീസ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച കേസ്, അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ പൊലീസ് ഒത്തുക്കളിച്ചു, മലയിന്‍കീഴ് പോക്സോ കേസില്‍ പ്രതിയായ രണ്ടാനച്ഛനൊപ്പം ഇരയായ മകളെ വിട്ട കേസുള്‍പ്പെടെയുള്ള വിഷയത്തിലാണ് പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button