KeralaLatest NewsNews

മുത്തലാഖ് നിരോധനത്തിന് പിന്നില്‍ വര്‍ഗീയത, വിവാഹ മോചനം എല്ലാവരിലുമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: കേന്ദ്രസക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധനത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ലക്ഷ്യത്തോടെയാണ് മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയത്. എല്ലാ വിവാഹ മോചനവും സിവില്‍ കേസാണ്. എന്നാല്‍ മുസ്ലീമിന്റെ വിവാഹമോചനം ക്രമിനല്‍ കുറ്റമാക്കിയെന്നായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.

Read Also : മുസ്‌ലിം സ്ത്രീയെയാണ് ഇങ്ങനെ ആക്രമിച്ചിരുന്നതെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ഉദ്യോഗസ്ഥയുടെ വീഡിയോ പുറത്ത്..

സമ്മേളനത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അതേസമയം, രാജ്യത്തെ നിരവധി മുസ്ലീം വനിതാ സംഘടനകളുടെ ഉള്‍പ്പെടെ പരാതികള്‍ പരിഗണിച്ചാണ് നിയമനിര്‍മാണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചത്.

അതേസമയം, വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമനത്തില്‍ തീരുമാനം എടുക്കേണ്ടത് വഖഫ് ബോര്‍ഡ് ആണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മത സംഘടനകള്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ അക്കാര്യം പറയുകയും ചെയ്തു. ജിഫ്രി തങ്ങളുമായും, കാന്തപുരവുമായി ഒക്കെ ചര്‍ച്ച നടന്നിട്ടുണ്ട്. ഇനിയും ചെയ്യുമെന്നും പിണറായി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button