Latest NewsNewsIndia

ജമ്മുകശ്മീരില്‍ ഭീകരാക്രമണം : രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നേരെ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ വീരമൃത്യൂ വരിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ ഗുല്‍ഷന്‍ ചൗക്കിലാണ് പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുല്‍ഷന്‍ ചൗക്കില്‍ വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോള്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് വീണ് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇവരെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഭീകരരുടെ ആക്രമണത്തില്‍ എസ്ജിസിടി മുഹമ്മദ് സുല്‍ത്താനും, സിടി ഫയാസ് അഹമ്മദുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

Read Also : കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കും: കേന്ദ്ര വ്യോമയാന സഹമന്ത്രി

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സുരക്ഷ സേന പ്രദേശം വളയുകയും, ഭീകരരെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button