AlappuzhaLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റി​ൽ വ​ന്ന് വൃദ്ധയുടെ മാ​ല പൊ​ട്ടി​ച്ചു രക്ഷപ്പെട്ടു : സ്ത്രീ പൊലീസ് പിടിയിൽ

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ക​ള​പ്പു​ര വാ​ർ​ഡി​ൽ ച​ക്കം​പ​റ​മ്പ് വീ​ട്ടി​ൽ ര​മാ​ദേ​വി​യാ​ണ്​ (45) പൊലീസ് പിടിയിലായത്

മാ​രാ​രി​ക്കു​ളം: സ്കൂ​ട്ട​റി​ൽ വ​ന്ന് വൃദ്ധയുടെ മാ​ല പൊ​ട്ടി​ച്ചു​ ക​ട​ന്ന സ്ത്രീ​ അ​റ​സ്​​റ്റിൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ക​ള​പ്പു​ര വാ​ർ​ഡി​ൽ ച​ക്കം​പ​റ​മ്പ് വീ​ട്ടി​ൽ ര​മാ​ദേ​വി​യാ​ണ്​ (45) പൊലീസ് പിടിയിലായത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.30ഓ​ടെയാണ് സംഭവം. ക​ല​വൂ​ർ പാ​ല​ത്തി​ന് തെ​ക്കു​വ​ശ​ത്തെ റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന 81 വ​യ​സ്സു​കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും 3.5 ഗ്രാം ​തൂ​ക്കം​വ​രു​ന്ന മാ​ല​യു​ടെ ക​ഷ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. തുടർന്ന് പൊലീസ് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​ന​ത്തിന്റെ ന​മ്പ​ർ മ​ന​സ്സി​ലാ​ക്കി​യാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. സ്​​കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തു.

Read Also : വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി: അവസാന നിമിഷം പദ്ധതി മാറ്റിയതിനു പിന്നിൽ..

ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി എ​ൻ.​ആ​ർ. ജ​യ​രാ​ജിന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മോ​ഹി​ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ബി​ജു, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ സി​ബി, ഷാ​ന​വാ​സ്, ര​ജീ​ഷ്, സു​ധീ​ഷ്, വി​ൽ​ഫ്രീ​ഡ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button