KozhikodeKeralaNattuvarthaLatest NewsNews

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

ആലപ്പുഴ മുഹമ്മ സ്വദേശി അക്ഷയ്​ (23) ആണ്​ മരിച്ചത്

കോഴിക്കോട്​: പന്തീരങ്കാവിൽ ബൈക്കും ലോറിയും കൂട്ടിയിച്ച് അപകടം.​ യുവാവ്​ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി അക്ഷയ്​ (23) ആണ്​ മരിച്ചത്​. ബൈപ്പാസിൽ ഹൈലൈറ്റ്‌ മാളിന്‌ സമീപമാണ്​ അപകടം നടന്നത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിരിക്കുകയാണ്​.

Read Also : നാലു വർഷത്തെ ഐഎസ് വിരുദ്ധ പോരാട്ടം : യു.എസ് സഖ്യസേന ഇറാഖ് ദൗത്യം അവസാനിപ്പിക്കുന്നു

സമാനമായ സാഹചര്യത്തിൽ വണ്ടൂരിൽ ബസിനടിയിൽപ്പെട്ട്​ വിദ്യാർഥി മരിച്ചു. കാപ്പിച്ചാൽ ഏല​മ്പ്ര സ്വദേശി നിഥിൻ (17) ആണ്​ മരിച്ചത്​. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

അപകടമുണ്ടായ ഉടൻ തന്നെ സമീപ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃത​ദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മമ്പാട്​ ഗവ. സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യർഥിയാണ് അപകടത്തിൽ പെട്ട് മരിച്ച​ നിഥിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button