Latest NewsKeralaNattuvarthaNewsIndia

ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട് എന്താണ് മുസ്ലിം ലീഗെന്ന്: പി എ സലാം

മലപ്പുറം: മുസ്ലിം ലീഗിന്റെ വിവാദ പ്രസംഗത്തിൽ മറുപടി നൽകിയ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പി എ സലാം. മുസ്ലിം ലീഗ് എന്താണെന്ന് ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ടെന്ന് പി എ സലാം പറഞ്ഞു.

Also Read:മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: ഏഴ് കിലോയിലധികം സ്വർണവുമായി വിദേശ പൗരന്മാർ പിടിയിൽ

‘മുസ്ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്. ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്’, പി എ സലാം പറഞ്ഞു.

അതേസമയം, മുസ്ലിം ലീഗിന്റെ പരാമർഷങ്ങൾക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button