Latest NewsNewsLife Style

മുടികൊഴിച്ചില്‍ തടയാന്‍ ഗ്രീന്‍ ടീ

പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചില്‍. മാത്രമല്ല, മുടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം. മുടികൊഴിച്ചില്‍ തടയാന്‍ ചികിത്സകളെ ആശ്രയിക്കേണ്ടതില്ല. അല്ലാതെ തന്നെ ചില നാട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചു മുടികൊഴിച്ചില്‍ തടയാവുന്നതേയുള്ളൂ.

➤ വൃത്തിയില്ലാത്ത ചീപ്പ് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാൽ വൃത്തിയുള്ള ചീപ്പ് ഉപയോഗിക്കുക.

➤ ഓയില്‍ മസാജ് മുടികൊഴിച്ചില്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചു വെളിച്ചെണ്ണ ചൂടാക്കി തേച്ചാല്‍.

➤ മുട്ടവെള്ള തലയോടില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോൾ കഴുകിക്കളയാം. ഇതുവഴി മുടികൊഴിച്ചില്‍ തടയാം.

➤ മുടിയില്‍ കളര്‍ ചെയ്യുന്നത് മുടികൊഴിച്ചില്‍ വർദ്ധിപ്പിക്കും. ഇതിലെ കെമിക്കലുകള്‍ തന്നെ കാരണം. ഇത് ചുരുക്കുക.

➤ ഗ്രീന്‍ ടീ തയ്യാറാക്കി ഇതു തണുക്കുമ്പോൾ തലയില്‍ തേച്ചു പിടിപ്പിക്കാം.

Read Also:- ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ..!!

➤ നെല്ലിക്കാനീര്, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കാം. ഇത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ നല്ലതാണ്.

➤ ഉലുവയരച്ചു തലയില്‍ തേയ്ക്കുന്നതും മുടി കൊഴിച്ചില്‍ ഒഴിവാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button