KeralaLatest NewsNews

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തില്‍ ആരോപിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരം എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കഴിഞ്ഞ എട്ടാം തീയ്യതിയാണ് കണ്ണൂര്‍ വിസി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍ക്കാറിന് കത്ത് നല്‍കിയത്. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ പുരോഗമിക്കുമ്പോഴും വിഷയം കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് എതിരായ കേസില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമായേക്കുമെന്നാണ് വിലയിരുത്തല്‍. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാറിന് എതിരെ ഗവര്‍ണര്‍ പോര്‍മുഖം തുറക്കുന്നത്. സര്‍വകലാശാലയില്‍ ചട്ടലംഘനങ്ങള്‍ നടക്കുന്നു എന്ന് ചാന്‍സലറായ ഗവര്‍ണര്‍ തന്നെ പറയുന്ന സാഹചര്യം കോടതിയില്‍ നിര്‍ണായകമായേക്കും.

Read Also:  അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്

സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു എന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തില്‍ ആരോപിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തില്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ താന്‍ തയ്യാറാണ് എന്നാണ് ഗവര്‍ണറുടെ നിലപാട്. തന്നെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍ മടിയില്ലാതെ തന്നെ അതിനെ പിന്തുണയ്ച്ച് ഒപ്പിടും. സര്‍വകലാശാലകളിലെ രാഷ്ട്രീയകളിക്ക് കൂട്ടു നില്‍ക്കാനാവില്ല. ഇത്തരം നടപടി തുടരുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ ചാന്‍സലര്‍ പദവി ഏറ്റെടുക്കാമെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടും അനുനയത്തിന് ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായിട്ടില്ല. കത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് പറയട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button