Latest NewsNewsIndia

സ്ഥലം അനധികൃതമായി കയ്യേറിയതായി 4,500 ഏക്കര്‍ സ്ഥലം കയ്യേറിയതായി റിപ്പോര്‍ട്ട്

ഭുവനേശ്വര്‍ : ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അനധികൃതമായി കയ്യേറിയതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ആറ് ക്ഷേത്രങ്ങളുടെ ഉടമസ്ഥതയലുള്ള 4,500 ഏക്കര്‍ സ്ഥലത്താണ് അനധികൃതമായി അധിനിവേശം നടത്തിയിരിക്കുന്നത്. കോംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Read Also : ഉദ്ഘാടനത്തിനിടെ കെ.കെ രമ വേദിയിൽ കുഴഞ്ഞു വീണു: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്തെ 13 ക്ഷേത്രങ്ങളുടെ ഭൂമി രേഖകള്‍ പരിശോധിച്ചതില്‍ 12,767.679 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്രങ്ങള്‍ക്കുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ആറ് ക്ഷേത്രങ്ങള്‍ക്കായി 5,749.464 ഏക്കര്‍ (45.03 ശതമാനം) സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള 35.28 ശതമാനം അനധികൃതമായി കയ്യേറിയിരിക്കുകയാണ്.

ഡെബോട്ടര്‍ ധെങ്കനാലിലെ 4,030.78 ഏക്കര്‍ ഭൂമി കൈയേറിയിട്ടുണ്ട്. ജഗന്നാഥ ബല്ലവ് മഠ് എന്ന പ്രദേശത്തെ 296.664 ഏക്കര്‍ സ്ഥലം, താക്കൂര്‍ മഹലിലെ 139.330 ഏക്കര്‍ പ്രദേശം, ശ്രീ ലിംഗരാജ ക്ഷേത്രത്തിന്റെ 36.370 ഏക്കര്‍ സ്ഥലം, മാ മംഗള ക്ഷേത്രത്തിന്റെ 0.070 ഏക്കര്‍ സ്ഥലം, മാ സാമലേശ്വരി ക്ഷേത്രത്തിന്റെ 0.657 ഏക്കര്‍ പ്രദേശം എന്നിവയിലും കൈയേറ്റം നടക്കുന്നുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, ഏഴ് ക്ഷേത്രങ്ങളിലെ രേഖകളില്‍ നടത്തിയ ഓഡിറ്റ് പരിശോധനയില്‍ ക്ഷേത്രഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button