KottayamKeralaNattuvarthaLatest NewsNews

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ : യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി​യാണ് സ​ന്ദീ​പി​നെ​ പുറത്താക്കാൻ ഉ​ത്ത​ര​വിട്ടത്

കോ​ട്ട​യം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജി​ല്ല​യി​ൽ ​നി​ന്ന് പു​റ​ത്താ​ക്കി. മ​ണി​മ​ല വെ​ള്ളാ​വൂ​ർ കു​ഞ്ഞ​ച്ച​ൻ എ​ന്ന പി.​ടി. സ​ന്ദീ​പി​നെ​യാ​ണ് (30) കാ​പ്പ ചു​മ​ത്തി ജില്ലയിൽ നിന്ന്​ പുറത്താക്കിയ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി​യാണ് സ​ന്ദീ​പി​നെ​ പുറത്താക്കാൻ ഉ​ത്ത​ര​വിട്ടത്. ഉ​ത്ത​ര​വ് ലം​ഘി​ച്ചാൽ മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കും.

Read Also : ആരാധനാലയങ്ങളിലാണ്‌ പ്രാർഥിക്കേണ്ടത്‌: സർക്കാർ ഭൂമിയിൽ നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് സർക്കാർ

മ​ണി​മ​ല പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ഴ​യി​ടം, പാ​യി​ക്കു​ഴി, വെ​ള്ളാ​വൂ​ർ, ക​ട​യ​നി​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 2009 മു​ത​ൽ സ​ന്ദീ​പ് കൊ​ല​പാ​ത​ക​ശ്ര​മം, ഭ​വ​ന​ഭേ​ദ​നം ന​ട​ത്തി ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button