News

നായനാരുടെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്നവരാണ് ലീ​ഗ്: പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്ന് കെപിഎ മജീദ്

മലപ്പുറം : വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ.പി.എ മജീദ്. ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റ് വാങ്ങിയവരാണ് ലീ​ഗ് പ്രവർത്തകർ അന്ന് പോലും ഞങ്ങൾ പിന്തിരിഞ്ഞോടിയിട്ടില്ലെന്നും മജീദ് പറഞ്ഞു. അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണെന്നും മജീദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു അഡിയത്തിന്റെ പ്രതികരണം.

Read Also  :   ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കുറിപ്പിന്റെ പൂർണരൂപം :

ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്.
പിന്തിരിഞ്ഞോടിയിട്ടില്ല. അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്.
നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്.
മുസ്‌ലിംലീഗ് ഒരു പോർമുഖത്താണ്.

Read Also  :  നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട.
വിഷയം മാറ്റേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം.
പിണറായിക്ക് മുട്ട് മടക്കേണ്ടി വരും. പിന്തിരിഞ്ഞോടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button