KeralaNattuvarthaLatest NewsNewsIndia

ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആന്ധ്രാപ്രദേശ്: ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ റാണിഗിരിയിലാണ് സംഭവം. യുവതിയെ വീട്ടില്‍ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായത്.

Also Read:കർട്ടൻ വിൽക്കാനെന്ന വ്യാജേനെയെത്തി മോഷണം : 35 പവന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചെന്ന് പരാതി

വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ പെൺകുട്ടി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ കൃത്യമായി കാണാമെന്ന് പൊലീസ് പറയുന്നു.

അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. അരി പൊടിക്കാന്‍ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്നും പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button