ThiruvananthapuramKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ശ്രീകാര്യം മണക്കാട്ട് വിളാകം ശിവകൃപയിൽ വത്സല കുമാരൻനായർ-വിജയകുമാരി ദമ്പതികളുടെ മകൻ പി.ജെ. അരുൺ (27) ആണ് ബൈക്കപകടത്തിൽ മരിച്ചത്

കഴക്കൂട്ടം: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ശ്രീകാര്യം മണക്കാട്ട് വിളാകം ശിവകൃപയിൽ വത്സല കുമാരൻനായർ-വിജയകുമാരി ദമ്പതികളുടെ മകൻ പി.ജെ. അരുൺ (27) ആണ് ബൈക്കപകടത്തിൽ മരിച്ചത്.

ശനി പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മൺവിള അരശുംമൂട് റോഡിൽ കാട്ടിൽ സ്കൂളിനു സമീപം അരുൺ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Read Also : ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച് ഭാര്യ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

അപകടത്തിൽ തലക്ക്​ ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികത്സയിലിരിക്കെ രാവിലെ ഏഴുമണിയോടെ മരിക്കുകയായിരുന്നു. ഭാര്യ: ശ്രീക്കുട്ടി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button