Latest NewsNewsIndia

നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കി, നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കും: രാജ്‌നാഥ്‌ സിംഗ്

ഡൽഹി:1971ൽ നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കിയെന്നും, പാക്കിസ്ഥാൻ നടത്തുന്ന നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. 1971 ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ അൻപതാം വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ 1971 യുദ്ധം പാക്കിസ്ഥാൻ സൈന്യത്തിന് എതിരല്ലെന്നും മറിച്ച് അനീതിക്കും പീഡനത്തിനും എതിരെയുള്ള ഒന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യ എന്നും സത്യത്തിന്റെയും നീതിയുടെയും ഭാഗത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ 1971 യുദ്ധം പാക്കിസ്ഥാൻ സൈന്യത്തിന് എതിരല്ല, മറിച്ച് അനീതിക്കും പീഡനത്തിനും എതിരെയുള്ള ഒന്നായിരുന്നു. നേരിട്ടുള്ള യുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ കീഴടക്കി, നിഴൽ യുദ്ധത്തിലും നമ്മൾ തന്നെ ജയിക്കും. രാജ്‌നാഥ് സിങ് പറഞ്ഞു.

സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ് പ്രചാരണം: പൊതുസ്ഥലത്ത് തുപ്പുന്നതിന് പിഴ, സർക്കാരിന് കാശുണ്ടാക്കാനെന്ന് സോഷ്യൽ മീഡിയ

മതത്തിന്റെ പേരിൽ ജനിച്ച പാക്കിസ്ഥാന് ഒരുമയോടെ, ഒന്നായി നിലനിൽക്കാൻ സാധിച്ചില്ല. 1971ലെ യുദ്ധത്തിന് ശേഷം ഇന്ത്യയുമായി ഇപ്പോഴും നിഴൽ യുദ്ധത്തിന് ശ്രമിക്കുകയാണ് ആ അയൽരാജ്യം. പാക്കിസ്ഥാൻ നിരന്തരം ഇന്ത്യയ്‌ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button