Latest NewsInternational

അമേരിക്കയുമായി സഹകരിക്കും : പക്ഷേ, ആയുധങ്ങൾ ഉണ്ടാക്കാതെ നിവൃത്തിയില്ലെന്ന് പുടിൻ

'റഷ്യൻ ഹൈപ്പർസോണിക് ആയുധങ്ങളെ വെല്ലുന്നവ മറ്റാരും നിർമ്മിച്ചിട്ടില്ല'

മോസ്കോ: റഷ്യ-അമേരിക്ക ആയുധനയത്തിൽ പുതിയ പ്രസ്താവനയുമായി റഷ്യൻ പ്രസിഡണ്ട് പുടിൻ. കഴിഞ്ഞയാഴ്ച അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി വെർച്ചൽ കൂടിക്കാഴ്ച നടന്നിരുന്നു. ബൈഡനുമായി സമവായത്തിന് തയ്യാറാകാത്തതിന് പിന്നാലെയാണ് ആയുധനയത്തിൽ അദ്ദേഹം തീരുമാനം എടുത്തിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന് ആവശ്യമുളള ആയുധം നിർമിക്കുന്നതിൽ ആർക്കും വിലക്കാനാകില്ലെന്നും പുടിൻ പറഞ്ഞു.

ആണവായുധ നയത്തിൽ അമേരിക്കയെ എതിർക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ആണവായുധം എത്രയെണ്ണം നിർമിക്കണം, എത്രയെണ്ണം സൂക്ഷിക്കണം എന്നതുമായി അമേരിക്കയുമായി ധാരണയുണ്ടെന്നും അതു തുടരുമെന്നും പുടിൻ വ്യക്തമാക്കി.

വരും നാളുകളിൽ, രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി കൂടുതൽ ആയുധങ്ങൾ നിർമ്മിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 2018ന് ശേഷം തങ്ങളുടെ കൈവശമുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ അതീവ പ്രഹരശേഷിയുള്ളവയാണ്. അവയെ വെല്ലുന്ന ആയുധങ്ങൾമറ്റൊരു രാജ്യങ്ങളും നിർമ്മിച്ചിട്ടില്ലെന്നും പുടിൻ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button