Latest NewsIndia

ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം: രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ സെവാനിൽ പോലീസ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. എഎസ്ഐയും, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചത്.

പത്താൻ ചൗക്കിൽ വെച്ച് പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് കശ്മീർ പോലീസ് അറിയിച്ചു. ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button