KollamKeralaNattuvarthaNews

കഞ്ചാവ് വിൽപനക്കാരെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു : ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ കൂ​ട്ടി​ക്ക​ട ജ​ങ്ഷ​ന് കി​ഴ​ക്ക് ആ​ലും​മൂ​ട് റോ​ഡി​ലെ ക​ലു​ങ്ങി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം

ഇ​ര​വി​പു​രം: ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രെ പി​ടി​കൂ​ടാ​നെ​ത്തി​യ എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. ഒരു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. സം​ഘ​ത്തി​ൽ​പെ​ട്ട ഒ​രാ​ളെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ കൂ​ട്ടി​ക്ക​ട ജ​ങ്ഷ​ന് കി​ഴ​ക്ക് ആ​ലും​മൂ​ട് റോ​ഡി​ലെ ക​ലു​ങ്ങി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം.

കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥന്റെ മൊ​ബൈ​ലു​മാ​യാ​ണ് അ​ക്ര​മി ക​ട​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി ഇ​ര​വി​പു​രം പൊ​ലീ​സും, എ​ക്സൈ​സും തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് ചാ​ത്ത​ന്നൂ​ർ എ​ക്‌​സൈ​സ് ഓ​ഫി​സി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്.

Read Also : ‘ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വ അല്ല, ഹിന്ദു എന്നത് ഒരു ജീവിതക്രമം’: രാഹുൽ ഗാന്ധിക്ക് പിന്നാലെ വി.ഡി സതീശൻ

മു​ഖ​ത്തും ശ​രീ​ര​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​റെ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് ഓ​ഫി​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ രാ​ഹു​ൽ ആ​ർ. രാ​ജി​നാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം. ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ള്ള​യാ​ൾ ക​ഞ്ചാ​വ് മൊ​ത്ത​വ്യാ​പാ​രം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ്. അറസ്റ്റ് ചെയ്തയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button